തൊഴിലില്ലായ്മയെക്കാൾ നല്ലത് പക്കവട വിൽക്കുന്നത്- അമിത് ഷാ

ന്യൂ ഡൽഹി: രാജ്യസഭയിലെ തൻെറ കന്നിപ്രസംഗത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. തൊഴിലില്ലായ്മയെക്കാൾ നല്ലതാണ് തെരുവു കച്ചവടക്കാരനാകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. മോഡിയുടെ പക്കവട പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം വിമർശിച്ചതിനെതിരായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം. 

മുദ്രാ സ്കീമിനു കീഴിൽ യുവാക്കൾ പക്കാവട വിൽക്കുകയാണെന്ന ചിദംബരം സാറിൻെറ ട്വീറ്റ് ഞാൻ വായിച്ചു. ഇതൊരു ജോലിയാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഭിക്ഷയെടുത്തല്ലാതെ തൊഴിലെടുത്ത് സമ്പാദിക്കുന്നതാണ് നല്ലത്. അവരുടെ അടുത്ത തലമുറ വ്യവസായികളായി മാറും- അമിത് ഷാ വ്യക്തമാക്കി.

ഒരു ചായക്കാരൻെറ മകൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അത് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നി പ്രസംഗത്തിൽ എൻ.ഡി.എ സർക്കാറിൻെറ പദ്ധതികളെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.  

ഇ​ന്ത്യ​യി​ൽ പ​ക്കാ​വ​ട വി​ൽ​ക്കു​ന്ന​വ​ർ​ക്ക്​ പോ​ലും 200 രൂ​പ കൂ​ലി​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ട്​ അ​യാ​ളെ​യും തൊ​ഴി​ലു​ള്ള​വ​നാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ മോ​ദി പ​റ​ഞ്ഞി​രു​ന്നു. ഇത് വിവാദമായിരുന്നു. ഇന്നലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കർണാടകയിൽ പ​െ​ങ്ക​ടു​ത്ത റാ​ലി​സ്​​ഥ​ല​ത്ത്​ ബി​രു​ദ മേ​ല​ങ്കി​യ​ണി​ഞ്ഞ്​ എ​ത്തി​യ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ ​പ​ക്കാ​വ​ട വി​റ്റ്​ പ്ര​തി​ഷേ​ധി​ച്ചിരുന്നു. 

അ​ഭ്യ​സ്​​ത​വി​ദ്യ​ർ തൊ​ഴി​ലി​നു​വേ​ണ്ടി അ​ല​യു​േ​മ്പാ​ൾ അ​വ​രെ അ​ധി​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ മോ​ദി പ​ക്കാ​വ​ട, അ​മി​ത്​ ഷാ ​പ​ക്കാ​വ​ട, യെ​ദി​യൂ​ര​പ്പ പ​ക്കാ​വ​ട എ​ന്നീ പേ​രു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ക്കാ​വ​ട വി​റ്റ​ത്. 


 

Tags:    
News Summary - 'Being A Pakoda Seller Better Than Being Jobless,' Amit Shah -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.