ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററി വീണ്ടും മോഷണം പോയി, ഇത്തവണ ബംഗളൂരു നഗരഹൃദയത്തിൽ

ബംഗളൂരു: കർണാടകയിലെ ബസവേശ്വര സർക്കിളിൽ സ്ഥാപിച്ചിരുന്ന ട്രാഫിക്ക് സിഗ്നലിന്‍റെ ബാറ്ററി വീണ്ടും മോഷണം പോയതായി പൊലീസ്. ബസവേശ്വര സർക്കിളിൽ രാവിലെ ഡ്യൂട്ടിയിൽ നിൽക്കുമ്പോഴാണ് സിഗ്നൽ ലൈറ്റുകൾ അണഞ്ഞു കിടക്കുന്നത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അഭാസാലിയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ഉടൻ തന്നെ മോഷണവിവരം ട്രാഫിക് മാനേജ്‌മെന്റ് സെന്ററിലെ കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാറ്ററികൾ മോഷണം പോയ വിവരം സ്ഥിരീകരിച്ചത്. ബാറ്ററികൾക്ക് 7,000 രൂപയോളം വിലയുണ്ട്.

അഭാസാലിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ട്.

നേരത്തെ, നഗരത്തിലെ സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ദമ്പതികളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230ഓളം ബാറ്ററികളാണ് ഇവരുടെ കൈയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ദമ്പതികൾ ജയിലിൽ കഴിയുന്നതിനാൽ പുതിയ മോഷണത്തിൽ ഇവർക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Battery stolen from traffic pole in heart of Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.