ബംഗാളിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് രണ്ടു പേർക്ക് പരിക്ക്

ബർദമാൻ: പശ്ചിമ ബംഗാളിലെ ബർദമാൻ റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രിയിൽ തകർന്നു വീണത്. നിസാര പരിക്കേറ്റ നാലു പേർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കെട്ടിടഭാഗം തകർന്നു വീണത്.

ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 95 കിലോമീറ്റർ അകലെ തിരക്കേറിയ ഹൗറ-ഡൽഹി പാതയിലാണ് ബർദമാൻ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - Bardhaman Railway Station building in West Bengal collapses -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.