ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ റാലികൾക്കുള്ള നിരോധനം ജനുവരി 22 വരെ തുടരും. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. 300 ആളുകളേ വരെ പങ്കെടുപ്പിച്ച് ഇൻഡോർ വേദികളിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ. ആളുകളുടെ എണ്ണം യോഗങ്ങൾ സംഘടിപ്പിക്കുന്ന ഹാളിന്റെ ആകെ ശേഷിയുടെ അമ്പത് ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.
ആളുകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും തീരുമാനമെടുക്കാം. ഇന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യസെക്രട്ടറിമാർ എന്നിവരുമായി തെരഞ്ഞെുപ്പ് കമ്മീഷൻ നടത്തിയ യോഗത്തിനൊടുവിലാണ് നിർണായക തീരുമാനമുണ്ടായത്.
നേരത്തെ ജനുവരി എട്ടിന് നടന്ന യോഗത്തിന് ശേഷം 15ാം തീയതി വരെ റാലികൾക്കും റോഡ്ഷോകൾക്കും നിയന്ത്രണമേർപ്പെടുത്താനായിരുന്നു കമ്മീഷൻ തീരുമാനം. ഇന്ന് യോഗം ചേർന്ന് തീയതി വീണ്ടും നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.