കോവിഡ്​ 19: അന്താരാഷ്​ട്ര വിമാനങ്ങൾക്കുള്ള വിലക്ക്​ ഏപ്രിൽ 14 വരെ തുടരും

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ ഇന്ത്യയിൽ ഏർപ്പെടുത്തിയ അന്താരാഷ്​ട്ര വിമാന സർവീസുകളുടെ വിലക്ക് ​ ഏപ്രിൽ 14 വരെ തുടരും. രാജ്യത്ത്​ 14 വരെ ലോക്​ഡൗൺ ഏർപ്പെടുത്തിയതോടെയാണ്​ വിമാനങ്ങളുടെ വിലക്കും നീട്ടുന്നത്​.

നേരത്തെ ഒരാഴ്​ചത്തേക്കാണ്​ അന്താരാഷ്​ട്ര വിമാനങ്ങൾക്ക്​ വ്യോമ​യാന മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നത്​. ഇതാണ്​ ദീർഘിപ്പിച്ചത്​. അതേസമയം, കാർഗോ വിമാനങ്ങൾക്കും മന്ത്രാലയം അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക്​ ബാധകമല്ല.

ആഭ്യന്തര വിമാനങ്ങൾ മാർച്ച്​ 31 വരെയാണ്​ വിലക്കിയിരിക്കുന്നത്​. ട്രെയിൻ, മെട്രോ, അന്തർ സംസ്ഥാന ബസ്​ സർവീസുകൾ എന്നിവയെല്ലാം രാജ്യത്ത്​ നിർത്തിവെച്ചിരിക്കുകയാണ്​​.

Tags:    
News Summary - Ban On International Flights Extended To April 14 Over Coronavirus Crisis-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.