ജമ്മു കശ്​മീരിൽ 3ജി, 4ജി ഇൻറർനെറ്റ്​ നിരോധനം 24 വരെ തുടരും

ശ്രീനഗർ: ജമ്മു കശ്​മീരിൽ 3ജി, 4ജി ഇൻറർനെറ്റ്​ സേവനങ്ങൾക്കുള്ള നിരോധനം ഫെബ്രുവരി 24 വരെ തുടരുമെന്ന്​ ഭരണകൂടം. 2ജി ഇൻറർനെറ്റ്​ സേവനങ്ങൾ തുടർന്ന്​ ലഭ്യമാകും. 1400 വെബ്​സൈറ്റുകൾ മാത്രമാവും 2ജി ഇൻറർനെറ്റ്​ ഉപയോഗിച്ച്​ ലഭ്യമാകുക.

സമാധാനത്തെ തകർക്കാനുള്ള ചില ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ട്​. ഈയൊരു സാഹചര്യത്തിൽ ഇൻറർനെറ്റ്​ സേവനം റദ്ദാക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ്​ ജമ്മുകശ്​മീർ ആഭ്യന്തര മന്ത്രാലയം വിശദീകരിക്കുന്നത്​. ഇൻറർനെറ്റ്​ ലഭ്യമാവുന്നവർ പ്രകോപനപരമായ കാര്യങ്ങൾ അപ്​ലോഡ്​ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്​.

ജനുവരി 24നാണ്​ ജമ്മുകശ്​മീരിൽ 2ജി മൊബൈൽ സംവിധാനം പുനഃസ്ഥാപിച്ചത്​. ജമ്മു കശ്​മീരിന്​ പ്രത്യേക പദവി​ നൽകുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ പിന്നാലെയാണ്​ കശ്​മീരിൽ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയത്​.

Tags:    
News Summary - Ban on 3G, 4G Internet services in J&K-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.