Posted On
date_range Updated On
date_range ബാബരി മസ്ജിദ് കേസ് വിചാരണ വിഡിയോ കോൺഫറൻസിൽ
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ തുടർവിചാരണ വിഡിയോ കോൺഫറൻസിലൂടെ നടത്താൻ സി.ബി.ഐ പ്രത്യേക കോടതി. ആഗസ്റ്റ് 31ന് മുമ്പ് വിചാരണ പൂർത്തീകരിക്കാൻ മേയ് എട്ടിന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഏപ്രിൽ 20ന് വിചാരണ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്ഡൗൺ കാരണം കോടതി അടച്ചിടുകയായിരുന്നു. മേയ് 18ന് അടുത്ത വാദം കേൾക്കും. ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമഭാരതി വി.എച്ച്.പി നേതാവ് ചമ്പത്റായ് ബൻസാൽ തുടങ്ങിയവർ കേസിൽ പ്രതികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.