മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി മഹാരാഷ്ട്രയിൽ വീണ്ടും വിവാദം. ഔറംഗസീബിന്റെ ശവകുടീരം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് മറാത്ത ചക്രവർത്തി ശിവജിയുടെ പിൻമുറക്കാരനും ബി.ജെ.പി എം.പിയുമായ ഉദയൻരാജെ ഭോസ്ലെ രംഗത്തുവന്നു. ഛത്രപതി സമ്പാജി നഗറിൽനിന്ന് (ഔറംഗാബാദ്) 15 കിലോമീറ്റർ അകലെ ഖുൽദാബാദിലാണ് ശവകുടീരമുള്ളത്. സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മി ഔറംഗസീബിനെ വാഴ്ത്തിയതോടെയാണ് വീണ്ടും വിവാദമുയരുന്നത്.
ശവകുടീരം നീക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ഭോസ്ലേക്കുള്ള മറുപടിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ, അതു ചെയ്യുന്നത് നിയമത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാകണം. കോൺഗ്രസ് ഭരണകാലത്താണ് ശവകുടീരം എ.എസ്.ഐക്ക് കീഴിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔറംഗസീബിനെ വാഴ്ത്തിയതിന് അബു ആസ്മിയെ ബജറ്റ് സമ്മേളനം തീരുന്നതുവരെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.