കടപ്പാട്​: https://www.news18.com/

'എൻ.ആർ.സി ഇതുവരെ പൂർത്തിയായിട്ടില്ല....ഹിന്ദുക്കൾക്ക്​ നീതി ലഭിക്കണം'-ബി.ജെ.പി മന്ത്രി

ഗുവാഹത്തി (അസം): സംസ്​ഥാനത്ത്​ ഇതുവരെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) പൂർണമായിട്ടില്ലെന്നും ബാരക്​ വാലി മേഖലയിൽ ജീവിക്കുന്ന ഹിന്ദുക്കൾക്ക്​ നീതി ലഭിക്കണമെന്നും അസം മന്ത്രി ഹിമാന്ദ ശർമ. വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങളിലെ ബി.ജെ.പിയുടെ ട്രബ്​ൾ ഷൂട്ടറായി അറിയപ്പെടുന്ന ശർമ മുൻ കോർഡിനേറ്റർ പ്രതീക്​ ഹജേല കാരണമാണ്​ എൻ.ആർ.സി പൂർത്തീകരിക്കാൻ സാധിക്കാതെ പേയതെന്ന്​ ആ​േരാപിച്ചു.

'ബാരക്​ വാലിയിലെ ഹിന്ദുക്കൾക്ക്​ നീതി ലഭ്യമാക്കുമെന്ന്​ ഞങ്ങൾ വാഗ്​ദാനം ചെയ്​തതാണ്​. പ്രതീക്​ ഹജേല കാരണമാണ്​ എൻ.ആർ.സി പൂർത്തിയാക്കാൻ സാധിക്കാതെ പോയത്​. 90 ശതമാനം ജോലികളും പൂർത്തിയായതാണ്​. ഹിന്ദുക്കൾക്ക്​ നീതി ലഭ്യമാക്കാൻ ഞങ്ങൾക്ക്​ അൽപം ജോലി കൂടി ബാക്കിയുണ്ട്' -ബാരകിലെ കരീംഖഞ്ചിൽ നടന്ന ഒരു യോഗത്തിൽ ശർമ പറഞ്ഞു​.

അപേക്ഷിച്ച 3.3 കോടിയാളുകളിൽ 19.22ലക്ഷം പേർ അസമിൽ ക​ഴിഞ്ഞ വർഷം ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച എൻ.ആർ.സി പട്ടികയിൽ നിന്ന്​ പുറത്തായിരുന്നു. 1971ന് മുമ്പ്​ കുടിയേറിയവരടക്കം പട്ടികയിൽ നിന്ന്​ പുറത്തായതായി ബി.ജെ.പി ആരോപിച്ചിരുന്നു. ​

എൻ.ആർ.സി അടിസ്ഥാനപരമായി തെറ്റാണെന്നും സുപ്രീംകോടതി അനുവദിച്ചാൽ തെരഞ്ഞെടുപ്പിന് ശേഷം പുതിയ നിയമം കൊണ്ടുവരുമെന്നും ശർമ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എൻ‌.ആർ.‌സിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പേരുകൾ വീണ്ടും പരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അന്ന്​ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബോഡോലാൻഡ്​ ടെറി​ട്ടോറിയൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഒറ്റക്ക്​ ഭൂരിപക്ഷം നേടാനായില്ലെങ്കിലും യു.പി.പി.എല്ലിന്‍റെയും ജി.എസ്​.പിയുടെയും സഹായത്തോടെ ബി.ജെ.പി കൗൺസിൽ രൂപീകരിച്ചിരുന്നു. ആറ്​ മാസത്തിനുള്ളിൽ സംസ്​ഥാനത്ത്​ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്ന സാഹചര്യത്തിലാണ്​ ശർമയുടെ പ്രസ്​താവനകൾ. തെരഞ്ഞെടുപ്പിൽ ബദറുദ്ധീൻ അജ്​മലിന്‍റെ ആൾ ഇന്ത്യ യുനൈറ്റഡ്​ ഡെമോക്രാറ്റിക്​ ഫ്രണ്ടും കോൺഗ്രസും കൈകോർക്കുമെന്നാണ്​ സൂചനകൾ.  

Tags:    
News Summary - Assam NRC list is incomplete, Hindus need justice Himanta Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.