അസമിൽ ഡോക്ടറെ തല്ലിക്കൊന്ന കേസിൽ 21 പേർ അറസ്റ്റിൽ

ദിസ്പുർ: സഹപ്രവർത്തകൻ മരിച്ച സംഭവത്തിൽ തേയില തോട്ടം തൊഴിലാളികൾ ഡോക്ടറെ തല്ലിക്കൊന്ന കേസിൽ 21 പേർ അറസ്റ്റിൽ. അസമിലെ ദിസ്പുരിലാണ് 73കാരനും എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടറുമായ ദേബൻ ഗുപ്ത ദാരുണമായി കൊല്ലപ്പെട്ടത്.

തേയില തോട്ടം തൊഴിലാളിയായ സോമ്ര മാജി എസ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചിരുന്നു. മരണ സമയത്ത് ഡോക്ടർ സ്ഥലത്ത് ഇല്ലാത്തതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. ആശുപത്രിയിലെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് തൊഴിലാളികൾ മർദിക്കുകയായിരുന്നു.

സംഘർഷത്തിനിടെ ഡോക്ടർക്ക് നേരെ കല്ലേറും ഉണ്ടായി. ക്രൂര മർദനത്തിന് ഇരയായ ഡോ. ഗുപ്തയെ ജോർഹട്ട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസും സി.ആർ.പി.എഫും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ പിന്തിരിപ്പിച്ചത്.

കൊലപാതകം സംബന്ധിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്..


Tags:    
News Summary - Assam Estate Doctor Killing Case 21 Arrest -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.