ബംഗളൂരു: ബിദർ സൗത്ത് എം.എൽ.എയും കർണാടക മക്കൾപക്ഷ നേതാവുമായ അശോക് ഖേനി കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അശോക് ഖേനി കൂടിക്കാഴ്ച നടത്തി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിദർ സൗത്ത് മണ്ഡലത്തിൽനിന്ന് അദ്ദേഹം മത്സരിക്കുമെന്ന് ധാരണയായിട്ടുണ്ട്.
അതേസമയം, അഴിമതി ആരോപണം നേരിടുന്ന വിവാദ വ്യവസായി കൂടിയായ അശോക് ഖേനിയെ പാർട്ടിയിലെടുത്തതിനെതിരെ കോൺഗ്രസിലും വിമർശനമുയർന്നു. ബംഗളൂരുവിലെ 10 കോൺഗ്രസ് എം.എം.എൽ.എമാർ ചേർന്ന് ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.
2013ലെ തെരഞ്ഞെടുപ്പിൽ ജനതാദൾ-എസിലെ ബന്തപ്പയെ 15,788 വോട്ടിനാണ് അശോക് ഖേനി പരാജയപ്പെടുത്തിയത്. ഇത്തവണ ബിദർ സൗത്തിൽ കോൺഗ്രസ് ടിക്കറ്റിനായി മുൻ മുഖ്യമന്ത്രി ധരംസിങ്ങിെൻറ ബന്ധുക്കൾ രംഗത്തുണ്ട്. ധരംസിങ്ങിെൻറ മകൻ വിജയ് സിങ് നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്.
മരുമകൻ ചന്ദ്ര സിങ് ആകെട്ട ഇത്തവണ ബിദർ സൗത്തിൽനിന്ന് കോൺഗ്രസ് ടിക്കറ്റ് പ്രതീക്ഷയിലായിരുന്നു. ഹൊസപേട്ട് ബി.ജെ.പി എം.എൽ.എ ആയിരുന്ന ആനന്ദ് സിങ് എം.എൽ.എ സ്ഥാനം രാജിവെച്ച് കഴിഞ്ഞമാസം കോൺഗ്രസിൽ ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.