ജയ്പൂര്‍: പട്ടിക ജാതി-പട്ടിക വർഗ സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും രാജസ്ഥാ ൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും എന്നെങ്കിലും എ ന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ഇന്ന് അവർ മുസ്ലിംകളെ ആക്രമിക്കുന്നു. നാളെ അവർ സിഖുകളെയും ബുദ്ധിസ്റ്റുകളെയും തേടി വരും. എന്താണ് ഈ ആളുകൾക്ക് വേണ്ടത്? ഹിന്ദു രാഷ്ട്രമെന്ന അവരുടെ ആഗ്രഹം ഒരിക്കലും സാധ്യമാകരുത്. തൊട്ടുകൂടായ്മ അവസാനിപ്പിക്കാൻ നിങ്ങൾ എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലെ എത്രപേർ അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും? -ഗെഹ്ലോട്ട് ചോദിച്ചു.
ജയ്പൂര്‍ കലക്ടറേറ്റിന് സമീപം നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അവിനാഷ് പാെണ്ഡ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
സംവരണം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ സംവരണത്തിന്‍റെ ഗുണഭോക്താക്കളെല്ലാം മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.