വംശഹത്യാ വിഡിയോ: ​ഹിമന്തക്കെതിരെ ഉവൈസിയുടെ പരാതി

ന്യൂഡൽഹി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ മു​സ്‍ലിം​ക​ൾ​​ക്കുനേ​രെ വെ​ടി​യു​തി​ർ​ക്കു​ന്നതായി ചിത്രീകരിച്ച് ബി.ജെ.പി അസം ഘടകം ഔ​ദ്യോ​ഗി​ക എക്സ് അക്കൗണ്ടിൽ വിഡിയോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഐ.ഐ.എം.ഐ.എം അധ്യക്ഷനും ​ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി പൊലീസിൽ പരാതി നൽകി.

ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. വംശഹത്യാപരമായ വിദ്വേഷപ്രസംഗം സാധാരണ കാര്യമായി മാറിക്കഴിഞ്ഞുവെന്ന് ഉവൈസി എക്സിൽ കുറിച്ചു. മുസ്‍ലിം സമുദായത്തെ ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി വർഷങ്ങളായി ആവർത്തിച്ചുള്ള വിദ്വേഷ പ്രസ്താവനകൾ നടത്തുന്നു. മുസ്‍ലിംകളുടെ മതവികാരങ്ങൾക്ക് ഹാനികരമാകാനും മതസമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ സമീപകാലത്ത് ഇത്തരം പ്രസ്താവനകൾ വർധിച്ചിട്ടുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും വിഡിയോയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കേസ് എടുത്തിട്ടുണ്ടെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നുമായിരുന്നു ഇതേക്കുറിച്ച് ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. അ​സ​മി​ൽ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സ് സ​ന്ദ​ർ​ശി​ച്ച അ​സം മു​ഖ്യ​മ​ന്ത്രി പി​സ്റ്റ​ൾ പി​ടി​ച്ച് ഉ​ന്നം വെ​ക്കു​ന്ന വി​ഡി​യോ ക്ലി​പ് ഉ​പ​യോ​ഗി​ച്ച് മു​സ്‍ലിം​ക​ളെ പോ​യ​ന്റ് ബ്ലാ​ങ്കി​ൽ നി​ർ​ത്തു​ന്ന വി​ഡി​യോ നി​ർ​മി​ച്ചാ​ണ് അ​സം ബി.​ജെ.​പി ‘എ​ക്സ്’ ഹാ​ൻ​ഡി​ലി​ൽ പ​ങ്കു​വെ​ച്ച​ത്. രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ വി​ഡി​യോ നീ​ക്കം ചെ​യ്യുകയായിരുന്നു.

Tags:    
News Summary - Asaduddin Owaisi Files Complaint Against Himanta Sarma For 'Violent Video'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.