ആൾക്കൂട്ട മർദനങ്ങൾ അവസാനിക്കില്ല -ഉവൈസി

ന്യൂഡൽഹി: ഝാ​ർ​ഖ​ണ്ഡിൽ ആൾക്കൂട്ട മർദനത്തിനിരയായി മു​സ്​​ലിം യുവാവ് മരിച്ച സംഭവത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസി നുമെതിരെ രൂക്ഷ വിമർശനവുമായി അസദുദ്ദീൻ ഉവൈസി എം.പി. ആർ.എസ്.എസും ബി.ജെ.പിയും മു​സ്​​ലിംകൾക്കെതിരായ മനോഭാവം സൃഷ്ട ിച്ചതിനാൽ ആൾക്കൂട്ട മർദ്ദനങ്ങൾ അവസാനിക്കില്ലെന്ന് ഓൾ ഇന്ത്യ മജ്്ലിസെ ഇത്തിഹാദുൽ മു​സ്​​ലിമീൻ അധ്യക്ഷനായ ഉവൈസി പറഞ്ഞു. മു​സ്​​ലിംകൾ തീവ്രവാദികളും ദേശവിരുദ്ധരും പശുവിനെ കൊല്ലുന്നവരുമാണെന്ന മനോഭാവം സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മോ​ഷ്​​ടാ​വെ​ന്ന്​ ആ​രോ​പി​ച്ചാണ് ​ഝാ​ർ​ഖ​ണ്ഡി​ലെ ഖ​ർ​സ​വാ​ൻ ജി​ല്ല​യി​ൽ​ ത​ബ്​​രി​സ്​ അ​ൻ​സാ​രി​ക്ക് (24)​ ആ​ൾ​ക്കൂ​ട്ട​ത്തി​​​​​​​െൻറ കൊ​ടി​യ മ​ർ​ദ​ന​മേ​റ്റത്. അ​ൻ​സാ​രി​യെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ക്കു​ന്ന​തി​​​​​​​െൻറ വി​ഡി​യോ​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. വ​ലി​യ വ​ടി​കൊ​ണ്ട്​ അ​ടി​ക്കുകയും​ ജ​യ്​ ശ്രീ​രാം എ​ന്നും ജ​യ്​ ഹ​നു​മാ​ൻ എ​ന്നും വി​ളി​പ്പി​ക്കു​കയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്.

18 മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ്​ യു​വാ​വി​നെ ത​ട​ഞ്ഞു​വെ​ച്ച്​ മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന്​​ പൊ​ലീ​സി​ന്​ കൈ​മാ​റി. ദിവസങ്ങളോളം ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​യി​രു​ന്ന അ​ൻ​സാ​രി​യെ ശ​നി​യാ​ഴ്​​ച​​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും സ്​​ഥി​തി വ​ഷ​ളാ​യി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - asaduddin owaisi about Jharkhand mob lynching India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.