എം.സി.ഡി തെരഞ്ഞെടുപ്പ്: വികസനം തടയുന്നവർക്കല്ല, ഡൽഹി ഭരിക്കുന്നവർക്ക് വോട്ട് ചെയ്യു; 10 വാഗ്ദാനങ്ങളുമായി കെജ്രിവാൾ

ന്യൂഡൽഹി: ഡിസംബർ നാലിന് ഡൽഹി മുൻസിപ്പൽ ​കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മിപ പാർട്ടിക്കുവേണ്ടി ജനങ്ങളോട് വോട്ടഭ്യർഥിച്ച് അരവിന്ദ് കെജ്‍രിവാൾ. 'ഡൽഹിയുടെ വികസനം തടയുന്നവർക്കല്ല, ഡൽഹി ഭരിക്കുന്നവർക്ക് വോട്ടു ​ചെയ്യുക' -കെജ്‍രിവാൾ അഭ്യർഥിച്ചു. 10 വാഗ്ദാനങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

മാലിന്യ മുക്ത ഡൽഹി എന്ന ലക്ഷ്യത്തിലേക്ക് ഡൽഹിയെ നയിക്കുമെന്നാണ് ആദ്യ വാഗ്ദാനം. റോഡുകളും ഇടവഴികളും വൃതിയാക്കുകയും എം.സി.ഡിക്ക് കീഴിലുള്ള എല്ലാ സ്കൂളുകളും ആശുപത്രികളും നവീകരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. കെട്ടിട നിർമാണങ്ങൾക്കുള്ള അനുമതി കൂടുതൽ സുതാര്യമാക്കുമെന്ന് പറഞ്ഞ കെജ്രിവാൾ തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി ഇല്ലാതാക്കുമെന്നും ഉറപ്പ് നൽകി.

കൂടാതെ, ചെറിയ നിയമലംഘനങ്ങളെല്ലാം പിഴയടച്ച് ക്രമീകരിക്കാൻ സൗകര്യമൊരുക്കും. ഇതോടെ ആളുകൾക്ക് ഭീഷണിയില്ലാതാകും. പാർക്കിങ് പ്രശ്നങ്ങൾ, തെരുവുനായ, കന്നുകാലികൾ, കുരങ്ങൻമാർ എന്നിവയുടെ ശല്യത്തിനും പരിഹാരം കണ്ടെത്തും.

ഡൽഹിയെ സിറ്റി ഓഫ് പാർക്ക് ആക്കിമാറ്റും. എല്ലാ ജീവനക്കാർക്കും യഥാസമയം ശമ്പളം നൽകും. അടച്ചപൂട്ടിയ കടകൾ തുറക്കുന്നതിന് നിയമങ്ങൾ കൾശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടി വാഗ്ദാനങ്ങളെല്ലാം നിറവേറ്റുന്നു. എന്നാൽ ബി.ജെ.പി പ്രകടന പത്രിക നൽകും. എന്നിട്ട് അഞ്ചുവർഷത്തേക്ക് ഒന്നും ചെയ്യാതെയിരിക്കും. ബി.ജെ.പിയുടെ ഉ​​ദ്ദേശ്യങ്ങൾ സത്യസന്ധതയില്ലാത്തവയാണ്. എം.സി.ഡി തെരഞ്ഞെടുപ്പിൽ ബി.ജെ.പി 20 സീറ്റിലധികം നേടില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - Arvind Kejriwal's "10 Guarantees" Ahead Of Delhi Civic Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.