കള്ളപണമുള്ളത്​ കൊണ്ടാണ്​​ കെജ്​രിവാൾ നോട്ട്​ നിരോധനത്തെ എതിർത്തത്​- കപിൽ മിശ്ര

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​നെതിരെ പുതിയ ആരോപണവുമായി മുൻ ആം ആദ്​മി നേതാവ്​കപിൽ  മിശ്ര. അരവിന്ദ്​ കെജ്​രിവാൾ കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇതാണ്​ മോദിയുടെ നോട്ട്​ നിരോധനത്തെ അദ്ദേഹം എതിർക്കാൻ കാരണമെന്നും കപിൽ  മിശ്ര പറഞ്ഞു.

 നോട്ട്​ നിരോധനത്തിനെതിരെ ​ കെജ്​രിവാൾ രാജ്യവ്യാപകമായി പ്രചരണം നടത്തിയത്​. ആം ആദ്​മി നേതാക്കളുടെ കൈയിൽ കള്ളപണമുള്ളത്​ കൊണ്ടാണ്​ നോട്ട്​ നിരോധനത്തിനെതിരെ ​അദ്ദേഹം രംഗത്തെത്തിയത്​. കടലാസ്​ കമ്പനികളിൽ നിന്നുൾപ്പടെ ആം ആദ്​മി സംഭാവന വാങ്ങിയിട്ടുണ്ടെന്നും ഇതെന്തിനാണെന്നും മിശ്ര ചോദിച്ചു.

നേരത്തെ കെജ്​രിവാൾ മിശ്രയെ മന്ത്രി സ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു. ഇതിന്​ പിന്നാലെ ആം ആദ്​മി നേതൃത്വത്തി​നെതിരെയും കെജ്​രിവാളിനെതിരെയും അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ​

Tags:    
News Summary - Arvind Kejriwal Into Money-Laundering, So Opposed Notes Ban: Kapil Mishra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.