നോട്ട്​ പിൻവലിക്കൽ: നികുതി വരുമാനം വർദ്ധിച്ചെന്ന്​ ജെയ്​റ്റ്​ലി

ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി. നവംബർ 30വരെ എല്ലാ മേഖലകളിലുപരോക്ഷ നികുതിയിനത്തിൽ 26.2 ശതമാനം വർദ്ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. എക്​സൈസ്​ ഡ്യൂട്ടിയിൽ 43.5 ശതമാനവും  സേവന നികുതിയിൽ 25.7 ശതമാനവും കസ്​റ്റം ഡ്യൂട്ടിയിൽ 5.6 ശതമാനവും വരുമാന വർദ്ധധ ഉണ്ടായി. പ്രത്യക്ഷ നികുതി വരുമാനം 13.6 ശതമാനം കൂടി.

ബാങ്കിലെ നികുതി ശേഖരണത്തിൽ ഇതി​​െൻറ പ്രതിഫലനം കാണാവുന്നതാണ്​. റിസർവ്​ ബാങ്കിൽ നോട്ടുകൾക്ക്​ ഒരു പഞ്ഞവുമില്ല. പുതിയ 500​​െൻറ പുതിയ നോട്ടുകൾ ധാരാളം അച്ചടിച്ചുകൊണ്ടിരിക്കുന്നു. നോട്ട്​ നിരോധം രാജ്യത്തെ സമ്പദ്​വ്യവസ്​ഥയിൽ തിരിച്ചടിയുണ്ടാക്കിയിട്ടില്ല. പെട്രോൾ ഉപഭോഗവും ഡിജിറ്റൽ ഇടപാടും വർദ്ധിച്ചു. ആരോപണം ഉന്നയിച്ച്​ ഒാടി കളയുകയല്ലാതെ പ്രതിപക്ഷത്തിന്​ മറ്റ്​ ജോലി ഒന്നും ഇ​ല്ലെന്നും ജെയ്​റ്റ്​ലി ആരോപിച്ചു. നോട്ട്​ വിഷയത്തിൽ യാതൊരു അനിഷ്​ട സംഭവങ്ങളും രാജ്യത്ത്​ ഉണ്ടായിട്ടി​ല്ലെന്നും ഇതിനെ പിന്തുണച്ച ജനങ്ങൾക്ക്​ നന്ദി അറിയിക്കുന്നതായും ജെയ്​റ്റ്​ലി പറഞ്ഞു.

Tags:    
News Summary - arun jaitley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.