നി​ർ​ജീ​വ ക​മ്പ​നി​ക​ളി​ലെ റെ​യ്​​ഡ്​:  ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

ന്യൂഡൽഹി: കള്ളപ്പണം വഴിമാറ്റാൻ ഉപയോഗപ്പെടുത്തിയിരുന്ന നിർജീവ (ഷെൽ) കമ്പനികളിൽ ഏപ്രിൽ ഒന്നിന് രാജ്യവ്യാപകമായി എൻഫോഴ്സ്മ​െൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജി.ഡി.റെഡ്ഢി, ലിയാഖത് അലി എന്നിവരെയാണ് പണം വെട്ടിപ്പ് തടയൽ നിയമത്തിെല(പി.എം.എൽ.എ) വിവിധ വകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്തതെന്ന് ഇ.ഡി. അറിയിച്ചു.  16 സംസ്ഥാനങ്ങളിലെ നൂറ്റിപ്പത്ത് കേന്ദ്രങ്ങളിലുള്ള 500 വ്യാജ കമ്പനികളിലായിരുന്നു ഇ.ഡി റെയ്ഡ്. കേരളത്തിൽ കൊച്ചിയിലും റെയ്ഡ് നടന്നു. 

കള്ളപ്പണത്തി​െൻറ വിഹാരകേന്ദ്രമാണ്, പേരിൽ മാത്രം പ്രവർത്തിക്കുന്ന ഷെൽ കമ്പനികൾ എന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നുള്ള നിർദേശപ്രകാരമായിരുന്നു ഏപ്രിൽ ഒന്നിലെ രാജ്യവ്യാപക റെയ്ഡ്. കുറഞ്ഞ അടച്ചുതീർത്ത മൂലധനം, ഒാഹരി പ്രീമിയം വഴി അധിക നിക്ഷേപം, ലിസ്റ്റ് ചെയ്യാത്ത കമ്പനികളിൽ ഒാഹരി നിക്ഷേപം, ഡിവിഡൻറ് വരുമാനം ഇല്ലാതിരിക്കൽ, അക്കൗണ്ടിൽ കൂടുതൽ പണം, ഒാഹരി നിക്ഷേപകരിൽ കൂടുതലും സ്വകാര്യ കമ്പനികൾ തുടങ്ങിയ പ്രത്യേകതകളോടെയാണ് ഷെൽ കമ്പനികൾ പ്രവർത്തിക്കുന്നത്. വൻ കള്ളപ്പണ നിക്ഷേപം അനധികൃത മാർഗത്തിലൂടെ നിയമവിധേയമാക്കിയെടുക്കാനാണ്  കടലാസു കമ്പനികൾ ഉണ്ടാക്കുന്നതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 
 

Tags:    
News Summary - arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.