സൈനിക ഓപറേഷനിടെ, ഭീകരരുടെ വെടിയേറ്റ് എട്ടുവർഷം കോമയിൽ കഴിഞ്ഞ ലഫ്. കേണൽ അന്തരിച്ചു

ശ്രീനഗർ: മരണവുമായുള്ള എട്ടുവർഷത്തെ പോരാട്ടത്തിനൊടുവിൽ ടെറിട്ടോറിയൽ ആർമിയിലെ ലഫ്. കേണൽ കരൺബീർ സിങ് നട്ട് മരണത്തിന്കീഴടങ്ങി. ജമ്മു കശ്മീരിലെ കുപ്‍വാരയിൽ നടന്ന സൈനിക ഓപറേഷനിടെ മുഖത്ത് വെടിയേറ്റ സിങ് 2015 മുതൽ കോമയിലായിരുന്നു. 160 ഇൻഫാൻട്രി ബറ്റാലിയൻ ടി.എയിലെ സെക്കൻഡ് ഇൻ കമാൻഡ് ആയിരുന്നു സിങ്.

കുപ്‍വാരയിലെ ഹാജി നാകാ ഗ്രാമത്തിൽ 2015 നവംബർ 22 നാണ് സൈന്യം ഭീകരർക്കെതിരെ ഓപറേഷൻ തുടങ്ങിയത്. ഈ മേഖലയിൽ ഭീകരരുടെ സാന്നിധ്യമു​ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇത്. ഭീകരരുടെ തിരിച്ചടിയിലാണ് സിങ്ങിന് വെടിയേറ്റത്. മൂന്ന് സൈനികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ സിങ്ങിനെ ആദ്യം ശ്രീനഗറിലേക്കും പിന്നീട് ഡൽഹിയിലെ സൈന്യത്തിന്റെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രിയിലേക്കും മാറ്റി. ​

സൈന്യത്തിൽ 20 വർഷത്തോളം പ്രവർത്തിച്ച പരിചയമുണ്ട് സിങ്ങിന്. 1997മുതൽ സൈന്യത്തിലുണ്ട്. 10 വർഷത്തെ സേവനത്തിന് ശേഷമാണ് അതിർത്തിരക്ഷാസേനയുടെ ഭാഗമായത്.

Tags:    
News Summary - Army officer, who was in coma for 8 years after gunshot injuries, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.