ബോംബ്​ നിർവീര്യമാക്കുന്നതിനിടെ സ്​ഫോടനം; സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ രജൗജി ജില്ലയിലെ നൗഷേര സെക്​ടറിൽ ബോംബ്​ നിർവീര്യമാക്കുന്നതിനിടെ ഉണ്ടായ സ്​ഫോടനത ്തിൽ സൈനികൻ കൊല്ലപ്പെട്ടു. എൻജിനീയറിങ്​ വിഭാഗത്തിലെ മേജറാണ്​ കൊല്ലപ്പെട്ടത്​.

ഇന്ത്യ-പാക്​ നിയന്ത്രണരേഖക്ക്​ സമീപം​ നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയ സ്​ഫോടക വസ്​തു നിർവീര്യമാക്കുന്നതിനിടെയാണ്​ ദുരന്തമുണ്ടായത്​.നിയന്ത്രണരേഖയിൽ പാകിസ്​താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ സ്​ഫോടക വസ്​തുക്കൾ നിക്ഷേപിച്ചിട്ടുണ്ടെന്ന്​ അതിർത്തി രക്ഷാസേന അറിയിച്ചിരുന്നു.

പുൽവാമയിൽ 40 ജവാൻമാരുടെ മരണത്തിനിടയാക്കിയ സ്​ഫോടനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിന്​ പിന്നാലെ ജമ്മുകശ്​മീരിലെ സുരക്ഷ ശക്​തമാക്കാൻ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ നിർദേശം നൽകിയിരുന്നു. രാജ്​നാഥ്​ സിങ്ങി​​​െൻറ അധ്യക്ഷതയിൽ സുരക്ഷ ശക്​തമാക്കാൻ ലക്ഷ്യമിട്ട്​ യോഗം വിളിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Army officer killed in explosion on LoC-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.