മുൻ സുപ്രിംകോടതി ജഡ്​ജി ജസ്​റ്റീസ്​ എ.ആർ ലക്ഷ്​മണൻ അന്തരിച്ചു

ചെന്നൈ: മുൻ സുപ്രിംകോടതി ജഡ്​ജി ജസ്​റ്റീസ്​ എ.ആർ.ലക്ഷ്​മണൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ തിരുച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്​ച പുലർച്ചെയാണ്​ മരണം. രണ്ട്​ ദിവസം മുൻപാണ്​ ഇദ്ദേഹത്തി​െൻറ ഭാര്യ മീനാക്ഷി ആച്ചി മരിച്ചത്​​.

2002 ഡിസം. 20നാണ്​ ശിവഗംഗ ജില്ലയിലെ ദേവക്കോട്ട സ്വദേശിയായ ജസ്​റ്റീസ്​ ലക്ഷ്​മണൻ സുപ്രിംകോടതി ജഡ്​ജിയായി നിയമിതനായത്​. 2007 മാർച്ച്​ 22ൽ വിരമിച്ചു. ഇതിനുശേഷം 18ാമത്​ ലോ കമീഷൻ ചെയർമാൻ സ്​ഥാനവും വഹിച്ചിരുന്നു. 1990ൽ മദ്രാസ്​ ഹൈകോടതി ജഡ്​ജിയായ ഇദ്ദേഹം 1997ലാണ്​ കേരള ഹൈകോടതി ആക്​റ്റിങ്​ ചീഫ്​ ജസ്റ്റീസായി പദവി ഏറ്റെടുത്തത്​. പിന്നീട്​ രാജസ്​ഥാൻ,ആന്ധ്ര പ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിൽ സേവനമനുഷ്​ഠിച്ചതിനുശേഷമാണ്​ സുപ്രിംകോടതിയിലെത്തിയത്​.

പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചതുൾപ്പെടെ നിരവധി നിർണായക വിധി പ്രഖ്യാപനങ്ങൾ നടത്തിയ ബെഞ്ചുകളിൽ അംഗമായിരുന്നു. ശബരിമല ക്ഷേത്ര ശ്രീകോവിലിന്​ സ്വർണംപതിക്കാൻ അനുമതി നൽകി. ക്ഷേത്രങ്ങളിൽ ആനകളെ നടക്കിരുത്തുന്നവർ പരിപാലന ചെലവ്​ കൂടി നൽകണമെന്ന്​ വിധിച്ചതും ഇദ്ദേഹമായിരുന്നു. പ്രഭാഷകൻ കൂടിയായ ജസ്​റ്റീസ്​ എ.ആർ.ലക്ഷ്​മണൻ തമിഴിലും ഇംഗ്ലിഷിലും പുസ്​തകങ്ങളും രചിച്ചിട്ടുണ്ട്​. ദി ജഡ്​ജ്​ സ്​പീക്​സ്​, 'നീതിയിൻ കുരൽ' എന്നിവ അ​ദ്ദേഹത്തിൻെറ രചനകളാണ്​. മുല്ലപ്പെരിയാർ കേസിൽ സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിൽ തമിഴ്​നാടിനെ പ്രതിനിധീകരിച്ചു.

തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ഡി.എം.കെ പ്രസിഡൻറ്​ എം.കെ.സ്​റ്റാലിൻ തുടങ്ങിയവർ ജസ്​റ്റീസ്​ എ.ആർ.ലക്ഷ്​മണൻെറ നിര്യാണത്തിൽ അനുശോചിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.