മോദി ആദ്യം പിതാവിന്‍റെ ജനന സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണം -അനുരാഗ് കശ്യപ്

മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനുമെതിരെ നിശിത വിമർശ വുമായി സംവിധായകൻ അനുരാഗ് കശ്യപ്. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന സ്ഥിതിക്ക് ആദ്യം പ്രധാനമന്ത്രി നരേന ്ദ്രമോദി തൻെറ പിതാവിൻെറയും കുടുംബത്തിൻെറയും ജനന സർട്ടിഫിക്കറ്റ് രാജ്യത്തിന് മുന്നിൽ പരസ്യപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കാണിച്ചതിന് ശേഷം മതി ഞങ്ങളുടെ രേഖകൾ ചോദിക്കുന്നതെന്നും ട്വിറ്ററിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ മേൽ പൗരത്വ നിയമം നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദം കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മോദി വിദ്യാസമ്പന്നനാണെന്ന് ആദ്യം തെളിയിക്കുക- മറ്റൊരു ട്വീറ്റിൽ അദ്ദേഹം എഴുതി.

എങ്ങനെ സംസാരിക്കണമെന്ന് അവർക്ക് അറിയാമെങ്കിൽ ഈ സർക്കാർ സംഭാഷണം നടത്തും. മുൻകൂട്ടി പരിശോധിക്കാത്ത ഒരു ചോദ്യവും അവർക്ക് നേരിടാൻ കഴിയില്ല. അവർക്ക് ഒരു പദ്ധതിയുമില്ല. ഇതൊരു സംസാരിക്കാത്ത സർക്കാരാണ്. സി.എ‌.എ പൈശാചികവൽക്കരണം പോലെയാണ്. ഭീഷണിപ്പെടുത്തൽ മാത്രമാണുള്ളത്- അദ്ദേഹം എഴുതി. ഡിസംബർ 11ന് പാർലമ​​​െൻറ് സി.എ.എ പാസാക്കിയതുമുതൽ നിയമത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയ ചലച്ചിത്രകാരനാണ് കശ്യപ്.


Tags:    
News Summary - Anurag Kashyap demands PM Narendra Modi’s father’s birth certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.