ലക്നോ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റതിന് ശേഷം നിലവിൽ വന്ന ആൻറി റോമിയോ സ്ക്വാഡ് പ്രവർത്തന രീതി മാറ്റുന്നു. പൊലീസിെൻറ ഇൗ സംവിധാനത്തിനെതിരെ വ്യാപക പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിെൻറ ആദ്യ ഘട്ടമായി 55 പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി 10 ഒബ്ജക്ടീവ് ചോദ്യങ്ങളുൾപ്പെടുന്ന ചോദ്യാവലി നൽകും. ഇതിനൊടൊപ്പം പൊതുജനങ്ങളോട് എങ്ങനെ ഇടപെടണം എന്നത് സംബന്ധിച്ച് ഇവർക്ക് പരിശീലനവും നൽകും.
സദാചാര പൊലീസിങ് സംവിധാനത്തിന് സമാനമായ ആൻറി റോമിയോ സ്ക്വാഡിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്. പലപ്പോഴും പൊതുസ്ഥലത്ത് ആളുകളെ മർദ്ദിച്ചതിനുൾപ്പടെ ഇവർക്കെതിരെ പരാതികളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.