കൊൽക്കത്തയിൽ മമതയുടെ നാലാമത്തെ റാലി

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നാലാമത്തെ മെഗാ റാലി ഇന്ന് നടക്കും. കൊൽക്കത്തയിലും ഹൗറയിലുമായി ഡിസംബർ 16 മുതൽ 18 വരെ തുടർച്ചയായി മൂന്ന് റാലികൾ മമത നടത്തിയിരുന്നു. തുടർന്ന്, ഇന്നും റാലി നടത്താനാണ് മമതയുടെ തീരുമാനം.

ബംഗാളിൽ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതൽ ശക്തമായി മമത രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സി.എ.എക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത്​ വേദനാജനകമാണെന്നാണ് ഗവർണർ ജഗ്​ദീപ്​ ധൻകർ പ്രതികരിച്ചത്.

നിയമത്തിനെതിരെ ബംഗാളിൽ അതിരൂക്ഷ പ്രക്ഷോഭമാണ് അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമത്തിൽ കലാശിച്ചിരുന്നു. നൂറുകണക്കിന് വാഹനങ്ങൾ അഗ്നിക്കിരയാക്കിയാക്കുകയും റെയിൽവേ സ്റ്റേഷനുകൾ അടക്കം തീയിടുകയും ചെയ്തിരുന്നു. ഇന്നലെ, പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ ഏറ്റുമുട്ടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് നടത്തിയ റാലിക്കുനേരെ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഇതിൽ 5 പേർക്ക് പരിക്കേറ്റു. എന്നാൽ, ഇന്ന് കാര്യങ്ങൾ സമാധാനപരമാണെന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - another mega rally of Mamata in Kolkata-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.