ഭാര്യയോട് പിണങ്ങി മൂന്നുകുഞ്ഞുങ്ങളെ പിതാവ് പുഴയിലെറിഞ്ഞു കൊന്നു
ഹൈദരാബാദ്: ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ മൂന്നു മക്കളെ പിതാവ് പുഴയിലെറിഞ്ഞു കൊന്നു. ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ ഞായറാഴ്ചയാണ് സംഭവം. ആറു വയസ്, മൂന്ന് വയസ്, ആറുമാസം പ്രായമുള്ള ആൺകുട്ടികളുടെ മൃതദേഹങ്ങൾ കുടുംബം താമസിച്ചിരുന്ന ഗ്രാമത്തിനു സമീപത്തെ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ വിവരമറിയച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹങ്ങൾ കരക്കെത്തിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെ പിതാവ് ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
പുനീത്, സഞ്ജയ്, രാഹുൽ എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. വെങ്കിടേഷ്-അമരാവതി ദമ്പതികളുടെ മക്കളാണ്. വെങ്കിടേഷിെൻറ രണ്ടാം ഭാര്യയാണ് അമരാവതി. ആദ്യഭാര്യയിൽ കുഞ്ഞുങ്ങളുണ്ടാകാത്തതിനെ തുടർന്നാണ് വെങ്കിേടഷ് രണ്ടാം വിവാഹം ചെയ്തത്.
കഴിഞ്ഞ ആഴ്ച ഇരുവരും വഴക്കുണ്ടാവുകയും അമരാവതി കുട്ടികളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ രാത്രി ഭാര്യയെയും കുഞ്ഞുങ്ങളെയും വെങ്കിടേഷ് തിരികെ കൊണ്ടുവന്നു. വരുന്ന വഴി ദമ്പതികൾ വീണ്ടും വഴക്കിടുകയും ഇയാൾ കുട്ടികളെ പുഴയിലെറിയുകയുമായിരുന്നു.
സ്വന്തം കുഞ്ഞുങ്ങളെ ഭർത്താവ് ഇത്ര ക്രൂരമായി കൊല്ലുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അമരാവതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.