വ്യത്യസ്ത വിഷയങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് ഫോളോവേഴ്സിനെ രസിപ്പിക്കുന്നയാളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. അദ്ദേഹം ഷെയർ ചെയ്ത പുതിയ വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഡോക്ടർമാരുടെ കൈയക്ഷരം സംബന്ധിച്ചാണ് വിഡിയോ. ഡോക്ടർമാരുടെ കൈയക്ഷരം പലപ്പോഴും അവർക്ക് തന്നെവായിക്കാനാവാത്ത അവസ്ഥയിലാണ്. അങ്ങനെ ഡോക്ടർമാരുടെ കൈയക്ഷരങ്ങളിൽ വരുന്ന മാറ്റങ്ങൾ സംബന്ധിച്ചാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച പുതിയ വിഡിയോ. ഡോക്ടർമാർക്ക് വൈദഗ്ധ്യം കൂടുന്നതനുസരിച്ച് കൈയക്ഷരം മാറി ഒടുവിൽ ഏറ്റവും വിദഗ്ധൻ വരക്കുന്ന വരയും മരുന്നാണെന്ന് വിഡിയോ ചൂണ്ടിക്കാട്ടുന്നു.
'നല്ല തമാശ, പക്ഷേ, സത്യം' എന്ന ക്യാപ്ഷനോടുകൂടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോക്ക് കമൻറുകളുമായി എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.