'സോഷ്യൽ ഡിസ്റ്റൻസിങ് ഓട്ടോ'യുടെ ഡിസൈനറെ തേടി ആനന്ദ് മഹീന്ദ്ര - Video

മുംബൈ: യാത്രക്കാരെ സുരക്ഷിത അകലം പാലിച്ചിരുത്തി ഓട്ടോകൾക്ക് സർവിസ് നടത്താം എന്നൊരു ലോക്ഡൗൺ ഇളവ് വന്നെന്ന് ക രുതുക. അങ്ങിനെ വന്നാൽ എന്ത് ചെയ്യുമെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തിയ മിടുക്കനെ തിരയുകയാണ് മഹീന്ദ്രയുടെ ചെയർമാനായ ആനന്ദ് മഹീന്ദ്ര.

സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഉറപ്പുവരുത്തുന്ന രീതിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷ രൂപമാറ് റം വരുത്തിയയാളെയാണ് ആനന്ദ് മഹീന്ദ്ര തേടുന്നത്. ഈ ഡിസൈനറെ മഹീന്ദ്രയുടെ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗത്തിന ്റെ ഭാഗമാകാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറയുന്നു.

വാഹനങ്ങൾ മോടിപിടിപ്പിക്കുകയും പുത്തൻ ആശയങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നവരെ അഭിനന്ദിക്കുകയും ആവശ്യമായ പ്രോത്സാഹനം നൽകുകയും ചെയ്യുന്നത് ആനന്ദ് മഹീന്ദ്രയുടെ പതിവാണ്.

കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ട 'സോഷ്യൽ ഡിസ്റ്റൻസിങ് ഓട്ടോ'യെ കുറിച്ച് ട്വിറ്ററിൽ കുറിക്കുക മാത്രമല്ല തന്റെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം.

ഈ ഓട്ടോയുടെ വീഡിയോ ഉൾപ്പെടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് അദ്ദേഹം ഓഫർ മുന്നോട്ട് വെച്ചത്. ഒരു സാധാരണ ഓട്ടോറിക്ഷ നാല് കമ്പാർട്ട്മെന്റായി തിരിച്ചാണ് ഓട്ടോയിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഉറപ്പാക്കുന്നത്. യാത്രക്കാർക്ക് പരസ്പരം കാണാനോ സ്പർശിക്കാനോ സാധിക്കാത്ത തരത്തിലാണ് ഓട്ടോറിക്ഷയിൽ സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.

"പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും അതിനിണങ്ങുന്ന നവീന ആശയങ്ങൾ ആവിഷ്കരിക്കാനുമുള്ള ആളുകളുടെ കഴിവ് അദ്ഭുതകരമാണ്. ഈ വാഹനം രൂപകൽപ്പന ചെയ്തയാളെ മഹീന്ദ്രയുടെ റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് വിഭാഗത്തിന്റെ ഭാഗമാകാൻ ഞാൻ ക്ഷണിക്കുന്നു' - ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

മഹീന്ദ്രയുടെ ഓട്ടോ ആൻഡ് ഫാം സെക്ടർ എക്സിക്യുട്ടിവ് ഡയറക്ടർ രാജേഷ് ജെജുരിക്കറിനെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്. ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച 'സോഷ്യൽ ഡിസ്റ്റൻസിങ്ങ് ടുക് ടുക്‌' വിഡിയോ 2.71 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്. 7700 പേർ ഇത് റീ ട്വിറ്റ് ചെയ്തിട്ടുമുണ്ട്. ആനന്ദ് മഹീന്ദ്രയേയും ഡിസൈനറെയും അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി.

Tags:    
News Summary - anand mahindra twitter viral news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.