കശ്മീരിലെ ത്രാലിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

ത്രാൽ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ നാഗ്ബയറാൻ ത്രാലിലെ വന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, ഭീകരസംഘടന ജെ‍യ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.

സുരക്ഷാസേനയും പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്. പ്രദേശത്ത് സംയുക്ത സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

വെള്ളിയാഴ്ച പു​ൽ​വാ​മ ജി​ല്ല​യി​ൽ സു​ര​ക്ഷ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​ൻ തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ിരുന്നു.പാം​പോ​ർ മേ​ഖ​ല​യി​ലെ ഖ്ര്യൂ​വി​ൽ സു​ര​ക്ഷ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്ത​വെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ ഖ്ര്യൂ​വി​ലെ മു​സൈ​ബ് മു​സ്താ​ഖ് എ​ന്ന​യാ​ളാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞു.

വ്യാ​ഴാ​ഴ്​​ച ക​ശ്​​മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ൽ നടന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീകരനെ വധിച്ചിരുന്നു. സു​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യ​ത്തി​ലെ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഓ​ഫി​സ​റും കൊ​ല്ല​പ്പെ​ട്ടിരുന്നു.

ആഗസ്റ്റ് 13ന് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.

Tags:    
News Summary - An encounter has started in the upper reaches of the forest area of Nagbaeran Tral, Awantipora

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.