അമിത് ഷായുടെ ‘ഹിന്ദി’ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദി ദിനാചരണത്തിൽ ആഭ്യന്തര മന്ത്രി അമിത്​ ഷാ നടത്തിയ പ്രസ്​താവനക്കെതിരെ വ്യാപക പ്രതിഷേധം. തൃണമ ൂൽ കോൺഗ്രസ് അധ്യക്ഷയും പശ്​ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്​റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ പ്രസ്​താവനക്കെതിരെ രംഗത്തെത്തി.

അമിത്​ ഷായുടെ പ്രസ്​താവന ഞെട്ടലുണ്ടാക്കുന്നതാണെന്ന്​ ഡി.എം.കെ അധ്യക്ഷൻ സ്​റ്റാലിൻ പറഞ്ഞു. ഹിന്ദിക്കെതിരെ ഞങ്ങൾ കാലങ്ങളായി പ്രക്ഷോഭത്തിലാണ്​. പാർട്ടി യോഗത്തിന്​ ശേഷം അമിത്​ ഷായുടെ പ്രസ്​താവനയിലെ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

എല്ലാ ഭാഷകളെയും ഒരു പോലെ ബഹുമാനിക്കണമെന്ന്​ മമത അമിത്​ ഷായെ ഓർമിപ്പിച്ചു. എല്ലാ ഭാഷകളും പഠിക്കണം. എന്നാൽ, മാതൃഭാഷ മറക്കാനാവില്ലെന്നും മമത പറഞ്ഞു.

വൈവിധ്യങ്ങൾ തകർക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ്​ അമിത്​ ഷായുടെ പ്രസ്​താവനയെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വത്തിനെക്കാളും വലുതാണ്​ ഇന്ത്യയെന്ന്​ എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി​ പറഞ്ഞു.

Tags:    
News Summary - Amith sha hindi statement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.