അമിത് ഷാ
ന്യൂഡൽഹി: സോഹോ മെയിലിലേക്ക് മാറി കേന്ദ്രമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷാ. മുമ്പുണ്ടായിരുന്ന മെയിൽ ഐ.ഡി ഉപേക്ഷിച്ചാണ് സോഹോയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മെയിലിലേക്ക് മാറുന്ന വിവരം അമിത് ഷാ അിയിച്ചു. ഇനി മെയിൽ വഴി ബന്ധപ്പെടുമ്പോൾ ഇതിലേക്ക് സന്ദേശങ്ങൾ അയക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
amitshah.bjp@zohomail എന്നതായിരിക്കും തന്റെ പുതിയ മെയിൽ ഐ.ഡിയെന്ന് അമിത് ഷാ അറിയിച്ചു. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും എക്സിലൂടെ അദ്ദേഹം അഭ്യർഥിച്ചു. സോഹോയുട അരാട്ടെ ആപ് തരംഗമാവുന്നതിനിടെയാണ് മെയിലിലേക്കുള്ള അമിത് ഷായുടെ കൂടുമാറ്റം
എന്താണ് സോഹോ മെയിൽ ?
ശ്രീധർ വെമ്പുവും വിനയ് തോമസും ചേർന്ന് 1996ൽ രുപീകരിച്ച കമ്പനിയാണ് സോഹോ. സോഹോ കോർപ്പറേഷന്റെ കീഴിലുള്ള മെയിൽ സേവനമാണ് സോഹോ മെയിൽ. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിക്ക് 18,000 ജീവനക്കാരുണ്ട്. 130 മില്യൺ ഉപഭോക്താക്കളാണ് നിലവിൽ സോഹോക്കുള്ളത്. 2023ലാണ്സോഹോ മെയിലിന്റെ 15ാം വാർഷികം കമ്പനി ആഘോഷിച്ചത്.
കമ്പനി പുറത്തിറക്കിയ അരാട്ടെ ആപ് ഈയിടെ വൈറലായിരുന്നു. ചാറ്റുകളിൽ എൻഡ് ടു എൻഡ് സുരക്ഷയടക്കം വലിയ മാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് സോഹോ. ഇതിനിടയിലാണ് അവരുടെ മെയിൽ സേവനം ഉപയോഗിക്കാനായി കൂടുതൽ പേർ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.