ഗുവാഹതി: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി 300ലധികം സീറ്റുകൾ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദിബ്രുഗഡിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
അസമിലെ 14 സീറ്റുകളിൽ 12 ഇടത്തും ബി.ജെ.പി വിജയം കൊയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ അമിത് ഷാ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു. വിദേശത്തുപോയി രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിച്ചു. ഇത് തുടർന്നാൽ, കോൺഗ്രസ് രാജ്യത്തുനിന്ന് തന്നെ ഇല്ലാതാകും. കോൺഗ്രസ് എത്രയധികം പ്രധാനമന്ത്രിയെ വിമർശിക്കുന്നോ അത്രയും കൂടുതൽ താമരകൾ വിരിയുമെന്നും ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.