ഏക സിവിൽ കോഡിൽ കോൺഗ്രസി​ന്റെ നിലപാടെന്തെന്ന് അമിത് ഷാ

ന്യൂഡൽഹി: ഏക സിവിൽ കോഡിനെ പിന്തുണക്കുന്നുണ്ടോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മതേതര രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമം പാടില്ലെന്നും നെറ്റ്‍വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

ഏക സിവിൽ കോഡ് കൊണ്ടുവരുമെന്ന് അമിത് ഷാ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനമാണത്. നടപ്പാക്കുകതന്നെ ചെയ്യും. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുമെന്ന് 1950 മുതൽ ഞങ്ങളുടെ ലക്ഷ്യങ്ങളിൽ ഉണ്ട്. മറ്റൊരു വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രനിർമാണം നടപ്പാക്കാനിരിക്കുന്നു. മുത്തലാഖ് നിർത്തലാക്കുമെന്ന വാഗ്ദാനം പാലിച്ചതായും അമിത് ഷാ പറഞ്ഞു.

ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏക സിവിൽ കോഡ് കൊണ്ടുവരാൻ നിയമസഭയിൽ ബിൽ കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.

Tags:    
News Summary - Amit Shah on the stand of the Congress on the Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.