ന്യൂഡൽഹി: എച്ച് 1എൻ 1 പനി ബാധിച്ച അമിത് ഷാ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് അമിത് ഷാ ആശുപത് രി വിട്ടത്. രാവിലെ 10:20 ഒാടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ അമിത് ഷാ വിശ്രമത്തിനായി വീട്ടിലേക്കാണ് പോയത്.
അസുഖത്തിൽ നിന്ന് താൻ പൂർണമായും മോചിതനായെന്ന് ഷാ ട്വീറ്റ് ചെയ്തു. തെൻറ ആരോഗ്യത്തിനായി പ്രാർഥിച്ച എല്ലാവർക്കും നന്ദിയറിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ചയാണ് നെഞ്ച്വേദനയും ശ്വാസതടസത്തെയും തുടർന്ന് അമിത്് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.