ബാബരി ഭൂമി കേസിൽ വിധി എന്തായാലും ജനം അംഗീകരിക്കും -അമിത് ഷാ

ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ വിധി എന്തു തന്നെയായാലും ഇരു വിഭാഗവും ബഹുമാനത്തോടെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേസിലെ വിധി വരാനിരിക്കെ ആഭ്യന്തര മന്ത്രാലയം തയാറാണെന്നും ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ടുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രസ്താവന. ആർക്കും പ്രസ്താവനകളിറക്കാം, പക്ഷേ സുപ്രീംകോടതി വിധി ജനം അംഗീകരിക്കും. ബാബരി ഭൂമി കേസ് രാജ്യത്തെ ഏറെ പഴക്കമുള്ള കേസുകളിലൊന്നാണ്. ഇതുവരെ അതിൽ തീർപ്പായില്ലെന്നത് അനീതിയാണെന്നും അമിത് ഷാ പറഞ്ഞു.

കേസിൽ വാദം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17നാണ് വിരമിക്കുന്നത്. ഒക്ടോബർ 17ന് അന്തിമവാദം പൂർത്തിയാക്കും. വിധി വരുന്നതിന് മുന്നോടിയായി അയോധ്യയിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags:    
News Summary - amit-shah-comment-about-supreme-court-judgement-on-babri masjid land dispute case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.