പ്രതിഷേധം കത്തുന്നു; അടിയന്തര യോഗം വിളിച്ച്​ അമിത്​ ഷാ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുന്നതിനിടെ അടിയന്തര യോഗം ​വിളിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. വ്യാഴാഴ്​ച വൈകീട്ടാണ്​ അമിത്​ ഷാ ഇതുസംബന്ധിച്ച യോഗം വിളിച്ചത്​. ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ അജിത്​ ഡോവലും യോഗത്തിൽ പ​ങ്കെടുക്കും​.

ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്​ഡി, ആഭ്യന്തര സെക്രട്ടറി അജയ്​ കുമാർ ബല്ല തുടങ്ങിയവരും യോഗത്തിനെത്തും. രാജ്യമെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ യോഗം വിലയിരുത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്​, ലഖ്​നോ തുടങ്ങിയ രാജ്യത്തി​​െൻറ എല്ലാ നഗരങ്ങളിലും പൗരത്വ നിയമത്തി​നെതിരായ പ്രതിഷേധം അലയടിക്കുകയാണ്​. ഡൽഹിയിലെ പ്രതിഷേധം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ മെട്രോ സ്​റ്റേഷനുകൾ അടക്കുകയും ഇൻറർനെറ്റ്​ റദ്ദാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Amit Shah Calls Meeting On Nationwide Protests Against Citizenship Act-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.