ജോഷിമഠിനു പിന്നാലെ കർണപ്രയാഗിലും വീടുകളിൽ വിള്ളൽ

ചമോലി: ​ജോഷിമഠിൽ ഭൂമിയിലുണ്ടായ വിള്ളൽ ആളുകളിൽ ഭയമുണർത്തിയതിനു പിന്നാലെ കർണ പ്രയാഗിലും വിള്ളൽ കണ്ടെത്തി. ചമോലി ജില്ലയിലെി കർണപ്രയാഗ് മുൻസിപ്പൽ കോർപ്പ​റേഷനിലുള്ള ബഹുഗുണ നഗറിലാണ് വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയത്.

ജോഷിമഠിന് സമീപ ഗ്രാമങ്ങളിലും ഇതേ വിള്ളൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സിതാർഗഞ്ച് എം.എൽ.എ സൗരഭ് ബഹുഗുണ ചൂണ്ടിക്കാട്ടിയിരുന്നു.

ജോഷിമഠിൽ വിള്ളൽ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നപടികൾ നടക്കുകയാണ്. ജോഷിമഠിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു.

ജോഷിമഠിൽ വിള്ളൽ വീണ വീടുകളും ഹോട്ടലുകളുമടക്കം പൊളിക്കുന്ന പ്രവർത്തി തുടങ്ങിയിട്ടുണ്ട്. ​ഹോട്ടൽ മാലാരി ഇൻ, മൗണ്ട് വ്യൂ എന്നിവയിൽ വൻ വിള്ളലുണ്ടെന്നും അവ ഇന്ന് തന്നെ പൊളിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ താമസസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

റോർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Amid fears around sinking Joshimath, fresh cracks appear on some houses in Karnaprayag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.