ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 135ാം ജ​ന്മ​വാ​ർ​ഷി​ക ദിനത്തിൽ ബിഹാറിലെ ബോധ്ഗയയിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പമാലയണിയിക്കുന്ന ബുദ്ധ സന്യാസിമാർ

അം​ബേ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷി​ച്ച് രാ​ജ്യം

ന്യൂ​​ഡ​​ൽ​​ഹി: സ​​മ​​ത്വം, നീ​​തി, സാ​​മൂ​​ഹി​​ക പ​​രി​​ഷ്ക​​ര​​ണം എ​​ന്നി​​വ​​ക്കാ​​യി പോ​​രാ​​ടി​​യ ഭ​​ര​​ണ​​ഘ​​ട​​നാ ശി​​ൽ​​പി ഡോ. ​​ബി.​​ആ​​ർ. അം​​ബേ​​ദ്ക​​റു​​ടെ 135ാം ജ​​ന്മ​​വാ​​ർ​​ഷി​​കം വി​​പു​​ല​​മാ​​യി ആ​​ഘോ​​ഷി​​ച്ച് രാ​​ജ്യം.

ഗാ​​ന്ധി​​ന​​ഗ​​റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ രാ​​ഷ്ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു അം​​ബേ​​ദ്ക​​ർ ചി​​ത്ര​​ത്തി​​ന് മു​​ന്നി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി. പാ​​ർ​​ല​​മെ​​ന്റ് സ​​മു​​ച്ച​​യ​​ത്തി​​ലെ ബാ​​ബാ​​സാ​​ഹെ​​ബ് അം​​ബേ​​ദ്ക​​റു​​ടെ പ്ര​​തി​​മ​​യി​​ൽ ഉ​​പ​​രാ​​ഷ്ട്ര​​പ​​തി സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ലോ​​ക്‌​​സ​​ഭാ സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ള, പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, രാ​​ജ്യ​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ തു​​ട​​ങ്ങി​​യ​​വ​​ർ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി.

രാ​​ഷ്ട്ര​​നി​​ർ​​മാ​​ണ​​ത്തി​​ന് അം​​ബേ​​ദ്ക​​ർ ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ൾ അ​​ങ്ങേ​​യ​​റ്റം പ്ര​​ചോ​​ദ​​ന​​ക​​ര​​മാ​​ണെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി സ്മ​​രി​​ച്ചു. നീ​​തി​​പൂ​​ർ​​വ​​ക​​വും പു​​രോ​​ഗ​​മ​​ന​​പ​​ര​​വു​​മാ​​യ സ​​മൂ​​ഹം കെ​​ട്ടി​​പ്പ​​ടു​​ക്കാ​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ജീ​​വി​​തം വ​​രും​​ത​​ല​​മു​​റ​​ക​​ളെ പ്രേ​​രി​​പ്പി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി എ​​ക്സി​​ൽ കു​​റി​​ച്ചു.

അം​​ബേ​​ദ്ക​​ർ ഇ​​ന്ത്യ​​ക്ക് ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ ആ​​ത്മാ​​വ് ന​​ൽ​​കി​​യ ദീ​​ർ​​ഘ​​ദ​​ർ​​ശി​​യാ​​ണെ​​ന്നും സ്വാ​​ത​​ന്ത്ര്യം, സ​​മ​​ത്വം, സാ​​ഹോ​​ദ​​ര്യം എ​​ന്നി​​വ​​ക്കാ​​യി പോ​​രാ​​ടി​​യ വി​​പ്ല​​വ​​കാ​​രി​​യാ​​ണെ​​ന്നും മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ അ​​നു​​സ്മ​​രി​​ച്ചു. ഭ​​ര​​ണ​​ഘ​​ട​​നാ മൂ​​ല്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ എ​​ല്ലാ​​വ​​രും പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​രാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്തു.

നീ​​തി​​യി​​ലും സ​​മ​​ത്വ​​ത്തി​​ലും അ​​ന്ത​​സ്സി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​യ ശ​​ക്ത​​മാ​​യ ഇ​​ന്ത്യ​​യെ​​ക്കു​​റി​​ച്ചു​​ള്ള കാ​​ഴ്ച​​പ്പാ​​ടാ​​ണ് അം​​ബേ​​ദ്ക​​ർ ന​​മു​​ക്ക് ന​​ൽ​​കി​​യ​​തെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി എ​​ക്സി​​ൽ കു​​റി​​ച്ചു.

അം​​ബേ​​ദ്ക​​റു​​ടെ പൈ​​തൃ​​ക​​ത്തെ​​യും ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്താ​​ൻ ചി​​ല ശ​​ക്തി​​ക​​ൾ ബോ​​ധ​​പൂ​​ർ​​വം ശ്ര​​മി​​ക്കു​​ക​​യാ​​ണ്. ​അ​​​ദ്ദേ​​ഹ​​ത്തി​​ന്റെ ആ​​ശ​​യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ത​​ന്റെ അ​​വ​​സാ​​ന ശ്വാ​​സം വ​​രെ പോ​​രാ​​ടു​​മെ​​ന്നും രാ​​ഹു​​ൽ എ​​ക്സി​​ൽ കു​​റി​​ച്ചു.

ആ​​ധു​​നി​​ക ഇ​​ന്ത്യ​​യു​​ടെ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​ൽ അം​​ബേ​​ദ്ക​​ർ വ​​ഹി​​ച്ച നി​​ർ​​ണാ​​യ​​ക പ​​ങ്കി​​നെ പ്രി​​യ​​ങ്ക ഗാ​​ന്ധി ത​​ന്റെ സ​​ന്ദേ​​ശ​​ത്തി​​ൽ അ​​നു​​സ്മ​​രി​​ച്ചു. ഡ​​ൽ​​ഹി​​യി​​ല​​ട​​ക്കം വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ വി​​വി​​ധ ദ​​ലി​​ത് സം​​ഘ​​ട​​ന​​ക​​ൾ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.