ചണ്ഡിഗഡ്: സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും മയക്കുമരുന്നു പരിശോധനക്ക് വിധേയനകാണമെന്ന ഉത്തരവിന് പിറകെ പരിശോധനക്ക് തയാറായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സർക്കാർ ജീവനക്കാർ നിർബന്ധമായും മയക്കുമരുന്ന് പരിശോധനക്ക് വിധേയരാകണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് വിവാദമായിരുന്നു. എന്തുകൊണ്ട് നിയമസഭാംഗങ്ങൾക്കും മന്ത്രിസഭാംഗങ്ങൾക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കുന്നില്ലെന്നും ചോദ്യം ഉയർന്നിരുന്നു. എന്നാൽ അതിൽ തെറ്റൊന്നുമില്ലെന്നും വാർഷിക ആരോഗ്യ പരിശോധനയിൽ മയക്കുമരുന്ന് ടെസ്റ്റ് ഉൾപ്പെടുത്താമെന്നായിരുന്നു അമരീന്ദർ സിങ്ങിെൻറ വാദം.
മയക്കുമരുന്നു പരിശോധന നടത്താൻ തയാറാണ്. അത് ഉചിതമാണെന്നും തോന്നുന്നു. അത്തരം ഒരു പരിശോധന നടത്തുന്നതിൽ പ്രശ്നമൊന്നുമില്ല. അത് നല്ലാതാണോയെന്ന് സ്വയം തീരുമാനിക്കേണ്ടതാണെന്നും അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു.
മയക്കുമരുന്നു കടത്ത് കേസിൽ പ്രതികളാകുന്നവർക്ക് വധശിക്ഷ വിധിക്കാൻ നിയമഭേദഗതി വരുത്താനും സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് മയക്കു മരുന്നു പരിശോധന നിർബന്ധമാക്കാനും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.