യു.പിയിലെ പു​ഷ്​പേന്ദ്ര യാദവ്​ ഏറ്റുമുട്ടൽ വ്യാജമെന്ന്​ അഖിലേഷ്​ യാദവ്​

ഝാൻസി: അനധികൃത മണൽ ഖനന കേസിലെ പ്രതി പുഷ്​പേന്ദ്ര യാദവിനെ ഉത്തർപ്രദേശ്​ പൊലീസ്​ വെടിവെച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ ബി.ജെ.പി സർക്കാറി​െനതിരെ ആഞ്ഞടിച്ച്​ സമാജ്​വാദ്​ പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​.

‘‘ബന്ദൽഖണ്ഡിലുള്ളവർക്കെല്ലാവർക്കും ഇത്​ ഒരു വ്യാജ ഏറ്റുമുട്ടലാണെന്ന്​ അറിയാം. ഏറ്റുമുട്ടലിൻെറ പേരിൽ ഒരു യുവാവ്​ നിഷ്​ഠൂരമായി കൊല ചെയ്യപ്പെട്ടു. പൊലീസ്​ പറയുന്നത്​ അയാൾ ഒരു കാർ മോഷ്​ടിച്ച്​ കടന്നുകളയുകയായിരുന്നുവെന്നാണ്​. അതിന്​ തീർച്ചയായും തെളിവ്​ ഉണ്ടായിരിക്കണം. എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്​. പൊലീസ്​ അയാളുടെ ദൃശ്യം കാണിച്ചുതര​ട്ടെ.’’ -അഖിലേഷ്​ യാദവ് വാർത്താസമ്മേളനത്തിൽ​ പറഞ്ഞു.

പുഷ്​പേന്ദ്ര യാദവിൻെറ കുടുംബാംഗങ്ങൾക്ക്​ നീതി ഉറപ്പാക്കുന്നതിനായി ഏറ്റുമുട്ടൽ ഹൈകോടതി സിറ്റിങ്​ ജഡ്​ജിയെക്കൊണ്ട്​ അന്വേഷിപ്പിക്കണമെന്നും അഖിലേഷ്​ യാദവ്​ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും നിരപരാധികളെ കള്ളകേസിൽപെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 80ൽ അധികം​ എഫ്​.ഐ.ആറുകളാണ്​ എം.പിയായ തനിക്കെതിരെ പൊലീസ്​ ചുമത്തിയതെന്നും അദ്ദേഹം കൂട്ടി​േചർത്തു. ഷാജഹാൻപൂർ, ഉന്നാവോ പെൺകുട്ടികൾക്ക്​ യോഗി ആദിത്യനാഥ്​ സർക്കാറിന്​ കീഴിൽ നീതി നിഷേധിക്കപ്പെടുകയാണെന്നും അഖിലേഷ്​ യാദവ്​ ആരോപിച്ചു.

ഞായറാഴ്​ചയാണ്​ പു​ഷ്​പേന്ദ്ര യാദവ്​ പൊലീസിൻെറ വെടിയേറ്റ്​ മരിച്ചത്​.

Tags:    
News Summary - akhilesh claims pushpendra yadavs encounter was fake blames up govt of framing innocents -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.