ശരദ് പവാറിനെ എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പക്ഷം; തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി

മുംബൈ: ശരദ് പവാറിനെ എൻ.സി.പി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി അജിത് പവാർ പക്ഷം. അട്ടിമറി നീക്കത്തിനു മുന്നോടിയായി ജൂൺ 30ന് ചേർന്ന യോഗത്തിൽ തന്നെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തതായി അജിത് അറിയിച്ചു. ദേശീയ വർക്കിങ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 40 എം.എൽ.എമാരും എം.പിമാരും എം.എൽ.സിമാരും പങ്കെടുത്തതായും അജിത് പറയുന്നു.

ഈ യോഗത്തിലാണ് പാർട്ടിയുടെ അധ്യക്ഷനായി തന്നെ തെരഞ്ഞെടുത്തതെന്ന് അജിത് പറയുന്നു. ഇതുമായി ബന്ധപ്പെട്ട കത്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇരുപക്ഷവും പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടിയുള്ള പോരാട്ടവും തുടങ്ങി. ഇതിനായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ് ഇരുപക്ഷവും. പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി.

തങ്ങളാണ് യഥാർഥ എൻ.സി.പിയെന്നും പാർട്ടി പേരും ചിഹ്നവും തങ്ങൾക്ക് അനുവദിക്കണമെന്നുമാണ് അജിത് പക്ഷം ആവശ്യപ്പെടുന്നത്. ഏതാനും എം.എൽ.എമാരെയും എം.പിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറിന്‍റെ അനുയായി ജയന്ത് പാട്ടീലും തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിട്ടുണ്ട്.

Tags:    
News Summary - Ajit Pawar Claims He Was Elected NCP Chief 2 Days Before Coup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.