സ്വകാര്യവൽകരണം: എയർപോർട്ട് അതോറിറ്റി ജീവനക്കാർ നിരാഹാര സത്യഗ്രഹത്തിൽ

ന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യയുടെ കീഴിലുള്ള ജീവനക്കാർ പ്രഖ്യാപിച്ച ത്രിദിന നിരാഹാര സത്യഗ്രഹം തുടങ്ങി. രാജ്യത്തെ ആറു വിമാനത്താവളങ്ങൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് സത്യഗ്രഹം നടത്തുന്നത്.

അഹമ്മദാബാദ്, ജയ്പുർ, ലക്നോ, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പൊതു-സ്വകര്യ പങ്കാളിത്തം (പി.പി.പി) അടിസ്ഥാനത്തിൽ കൈമാറാൻ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ തീരുമാനിച്ചത്. പി.പി.പി നടപ്പാക്കുന്നത് വഴി തൊഴിൽ സാധ്യത കുറയുകയും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.

സ്വകാര്യ വിമാനത്താവളങ്ങൾ പ്രായോഗികമല്ല. വ്യോമയാന മേഖലയുടെ അന്ത്യത്തിന് കേന്ദ്രസർക്കാർ തീരുമാനം വഴിവെക്കുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.


Tags:    
News Summary - Airports Privatisation Airport authority Employees -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.