ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എയർ വിസ്താര അന്താരാഷ്ട്ര സർവീസുകൾ നിർത്തി. മാർച്ച് 20 മ ുതൽ 31 വരെയാണ് നിയന്ത്രണം. ആഭ്യന്തര സർവീസുകളും പുന:ക്രമീകരിക്കുമെന്ന് വിസ്താര അറിയിച്ചിട്ടുണ്ട്.
മാർച്ച് ഏപ്രിൽ മാസങ്ങളിൽ ആഭ്യന്തര സർവീസുകളിൽ ചിലത് റദ്ദാക്കാനാണ് വിസ്താരയുടെ പദ്ധതി. സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ച് നൽകുമെന്നും വിസ്താര വ്യക്തമാക്കി. നേരത്തെ ഗോ എയറും അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിരുന്നു.
കോവിഡ് 19 വൈറസ് ബാധമൂലം വ്യോമയാന മേഖലയിൽ കടുത്ത പ്രതിസന്ധിയാണ് നില നിൽക്കുന്നത്. ആഭ്യന്തര-അന്തരാഷ്ട്ര വിമാനങ്ങൾ പലതും കാലിയായാണ് സർവീസ് നടത്തുന്നത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.