ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായത് ഭീതി പരത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഹംഗറിയുടെ പോര്‍ വിമാനം എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി പറന്നു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാവിലെ ഏഴിന് 231 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായി പറന്നുയര്‍ന്ന എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്. സിഗ്നല്‍ വ്യതിയാനം മൂലമാണിത് സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 11.05ഓടെ വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഒരു മാസം മുമ്പ് മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് വിമാനവും റഡാറില്‍നിന്ന് മറഞ്ഞിരുന്നു. തുടര്‍ന്ന് അടിയന്തരമായി ജര്‍മനിയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ അകമ്പടി പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.