സുപ്രീംകോടതി പ്രതിസന്ധി പരിഹരിച്ചെന്ന്​ അറ്റോർണി ജനറൽ

ന്യൂഡൽഹി: സുപ്രീം കോടതിയിലെ  തർക്കങ്ങൾ പരിഹരിച്ചെന്ന്​ അറ്റോർണി ജനറൽ കെ. കെ വേണുഗോപാൽ. ചീഫ്​ ജസ്​റ്റിസും ജഡ്​ജുമാരും കൂടിക്കാഴ്​ച നടത്തിയെന്നും ചർച്ചകൾ നടത്തിയതായും വേണുഗോപാൽ അറിയിച്ചു. രാവി​െല പതിവുള്ള ചായ സൽക്കാരത്തിനി​െട ജഡ്​ജിമാർ ചീഫ്​ ജസ്​റ്റിസുമായി ചർച്ച നടത്തി​െയന്നാണ്​ സൂചന. 

ചായസൽക്കാരത്തിനിടെ സുപ്രീം കോടതി അഭിഭാഷകൻ ആർ.പി ലൂത്ര വിവാദവിഷയം  ചീഫ്​ ജസ്​റ്റിസു മുമ്പാകെ അവതരിപ്പിച്ചു. സുപ്രീം കോടതി​െയ തകർക്കാൻ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്​. ഇതിനെതിരെ ചീഫ്​ ജസ്​റ്റിസ്​ നടപടികൾ സ്വീകരിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. ഇൗ ആവശ്യം കേട്ട ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പുഞ്ചിരിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. 

അതേസമയം, നാലു വിമത ജഡ്​ജുമാരും സാധാരണപോലെ കോടതി നടപടി ക്രമങ്ങളിലേർപ്പെട്ടു. 

Tags:    
News Summary - AG Says Supreme Court Crisis Solved - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.