റെയ്നോൾഡ്സ് ആ പേന നിർത്തിയോ; വാർത്തകളിൽ കമ്പനിക്ക് പറയാനുള്ളത്

ഇന്ത്യക്കാർ നൊസ്റ്റാൾജിയയോടെ മാത്രം ഓർക്കുന്ന കമ്പനിയാണ് റെയ്നോൾഡ്സ്. അവരുടെ ഉൽപന്നനിരയിൽ ഏറ്റവും ശ്രദ്ധേയമായത് 045 പേനയാണ്. വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ ഓഫീസ് ജീവനക്കാർ തുടങ്ങി രാജ്യത്തിലെ വലിയൊരു വിഭാഗവും ഉപയോഗിച്ചത് ഈ പേനയായിരുന്നു. നീല, കറുപ്പ്, ചുവപ്പ് തുടങ്ങി നിറങ്ങളിലായിരുന്നു പേനയെത്തിയിരുന്നത്. എന്നാൽ, നീലയും വെള്ളയും നിറത്തിലെത്തിയിരുന്ന പേനയാണ് വളരെ പ്രശസ്തമായത്.

എന്നാൽ, വ്യാഴാഴ്ച റെയ്നോൾഡ്സ് പേനയുമായി ബന്ധപ്പെട്ട ഒരു ട്വീറ്റാണ് വൈറലായത്. 90കളിലെ തലമുറയുടെ നൊസ്റ്റാൾജിയായിരുന്നു 045 പേന റെയ്നോൾഡ്സ് പിൻവലിക്കാൻ ഒരുങ്ങുന്നുവെന്നായിരുന്നു ട്വീറ്റ്. ഇതിന് 2.7 മില്യൺ ലൈക്കും ലഭിച്ചു.

ഇതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി റെയ്നോൾഡ്സ് തന്നെ രംഗത്തെത്തി. റെയ്നോൾഡ്സിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും. 45 വർഷത്തെ പാരമ്പര്യം നിലനിർത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റെയ്നോൾഡ്സ് പ്രതികരിച്ചു.

Tags:    
News Summary - After rumours about its iconic blue cap pen strikes internet, Reynolds responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.