ബി.ജെ.പിയിലെത്തിയതിന്​ പിന്നാലെ സിന്ധ്യക്കെതിരായ തട്ടിപ്പ്​ കേസ്​ അവസാനിപ്പിച്ചു

ഭോപാൽ: കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലെത്തിയതിന്​ പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ തട്ടിപ്പ്​ കേസ്​ അവസാനിപ്പിച്ചു. സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ്​ കേസ്​ അവസാനിപ്പിച്ചത്​. സിന്ധ്യയുട െ കുടുംബാംഗങ്ങളും കേസിൽ പ്രതികളാണ്​. വ്യാജരേഖകൾ ഉണ്ടാക്കി സ്ഥലം വിൽക്കുവാൻ ശ്രമിച്ചുവെന്നതാണ്​ കേസ്​.

സിന്ധ്യക്കെതിരെ സുരേന്ദ്ര ശ്രീവാസ്​തവ എന്നയാളാണ്​ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസ്​ അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഏജൻസി അറിയിച്ചു. 2009ലാണ്​ വിവാദമായ സ്ഥലമിടപാട്​ സിന്ധ്യ നടത്തിയത്​.

മാർച്ച്​ 10നാണ്​ സിന്ധ്യ കോൺഗ്രസ്​ വിട്ടത്​. സിന്ധ്യയോടൊപ്പം 22 എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. തുടർന്ന്​ സിന്ധ്യ ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുൻ കോൺഗ്രസ് നേതാവിനെതിരായ കേസ്​ അവസാനിപ്പിച്ചത്

Tags:    
News Summary - After his BJP entry, forgery case against Scindia closed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.