ഇന്ത്യയും അഫ്ഗാനും നിഴൽ യുദ്ധത്തിന്‍റെ ഇരകൾ –പരീക്കർ

ന്യൂഡൽഹി: ദശാബ്ദങ്ങളായി ഇന്ത്യയും അഫ്ഗാനിസ്താനും നിഴൽയുദ്ധത്തി​​െൻറ ഇരകളാണെന്ന്​ പ്രതിരോധമന്ത്രി മനോഹർ പരീക്കർ.19ാമത്​ ഏഷ്യൻ സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.

അന്താരാഷ്​ട്ര സുരക്ഷക്കും സമാധാനത്തിനും ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്നത്​ തീവ്രവാദമാണ്. ഇപ്പോഴും തീവ്രവാദം സർവ്വവ്യാപിയായ വെല്ലുവിളിയായി തുടരുകയാണ്​. ഇതിനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതികരണവും സഹകരണവും ഉണ്ടാകേണ്ടത്​ പ്രധാനമാണെന്നും പരീക്കർ പറഞ്ഞു.

കോൺഫറൻസിൽ അഫ്​ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ മുഹമ്മദ്​ ഹനിഫ്​ അത്മറും പ​െങ്കടുത്തു. പാകിസ്​താനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തീവ്രവാദ ഭീക്ഷണിയിൽ തന്നെയാണെന്നും പാക്​–അഫ്​ഗാൻ അതിർത്തിയിലെ സമാധാനത്തിന്​ തീവ്രവാദത്തിനെതിരെ അന്തരാഷ്ട്രതലത്തിലുള്ള പോരാട്ടമാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Afghanistan & India have been victims of proxy war for decades- parikkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.