മുംബൈ: ഇന്ത്യൻ പരസ്യരംഗത്തെ കുലപതിയും പ്രമുഖ നാടക പ്രവർത്തകനുമായ അലീഖ് പദംസീ (90) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പദംസീ നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 5.30ഒാടെയാണ് അന്ത്യം. അവയവദാനത്തിനുശേഷം മൃതദേഹം ഞായറാഴ്ച വർളിയിൽ സംസ്കരിക്കും.
പ്രമുഖ പരസ്യസ്ഥാപനമായ ‘ലിൻറാസി’െൻറ ഇന്ത്യയിലെ മുൻ ചീഫ് എക്സിക്യൂട്ടിവായിരുന്നു. പിന്നീട് ഇതേ കമ്പനിയുടെ ദക്ഷിണേഷ്യ കോഒാഡിനേറ്ററായി ഉയർന്നു. പ്രശസ്ത ബ്രാൻഡുകളായ ‘സർഫ്’, ‘ചെറി ബ്ലോസം’, ‘എം.ആർ.എഫ്’, ബജാജ് സ്കൂട്ടർ എന്നിവക്കുവേണ്ടി പദംസീ ആസൂത്രണം ചെയ്ത കാമ്പയിനുകൾ എക്കാലവും ഒാർമിക്കപ്പെടുന്നതാണ്.
2000ത്തിൽ പത്മശ്രീ ലഭിച്ചു.റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ (1982) യിൽ മുഹമ്മദലി ജിന്നയായി അഭിനയിച്ചത് ഇദ്ദേഹമാണ്. ഇംഗ്ലീഷ് നാടക വേദിയിലൂടെയായിരുന്നു രംഗപ്രവേശനം. എവിത, ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാർ, ബ്രോക്കൺ ഇമേജസ് തുടങ്ങിയവയാണ് പദംസീ നിർമിച്ച നാടകങ്ങൾ. റായേൽ, രാഹുൽ, കസർ, ഷസാൻ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.