Posted On
date_range Updated On
date_range നികുതി നൽകിയില്ല; മഹേഷ് ബാബുവിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിെൻറ അക്കൗണ്ടുകൾ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു. നിക ുതി കുടിശ്ശിക വരുത്തിയതിനാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഹൈദരാബാദ് ജി.എസ്.ടി കമീഷണർ പത്രകുറുപ്പിലുടെയാണ് അക്കൗണ്ടുകൾ മരവിപ്പിച്ച വിവരം അറിയിച്ചത്.
2007-2008 സാമ്പത്തിക വർഷത്തിൽ സേവന നികുതി ഇനത്തിൽ മഹേഷ് ബാബു കുടിശ്ശിക വരുത്തിയെന്നാണ് നികുതി വകുപ്പിെൻറ കണ്ടെത്തൽ. 18.5 ലക്ഷമാണ് മഹേഷ് ബാബു നൽകാനുണ്ടായിരുന്നത്. എന്നാൽ് പലിശയും പിഴയും ചേർത്ത് 73.5 ലക്ഷം രൂപ ഇപ്പോൾ നൽകണം.
ആക്സിസ്, െഎ.സി.െഎ.സി.െഎ തുടങ്ങിയ ബാങ്കുകളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും െഎ.സി.െഎ.സി.െഎ ബാങ്കിൽ നിന്ന് ശേഷിക്കുന്ന തുകയും ഇൗടാക്കുമെന്നാണ് നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.