ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ കത്ത്​: നടൻ കൗശിക്​ സെന്നിന്​ വധഭീഷണി

ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ആൾക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടി ക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവർത്തരിൽ ഒരാളായ കൗശിക്​ സെന്നിന്​ വധഭീഷണി. ബംഗാളി നടനായ കൗശിക്​ സെൻ ഉൾപ്പെടെ 49 ചലച്ചിത്ര പ്രവർത്തകരാണ്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതിയത്​. ഇത്​ വാർത്തയ ായതോടെയാണ്​ അജ്ഞാതൻ ഫോണിൽ വിളിച്ച്​ വധഭീഷണി മുഴക്കിയതെന്ന്​ കൗശിക്​ വാർത്താഏജൻസിയോടെ പറഞ്ഞു. ആൾക്കൂട്ട ആ ക്രമണങ്ങൾക്കും അസഹിഷ്​ണുതക്കുമെതിരെ ശബ്​ദമുയർത്തുന്നവർക്ക്​ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഇ​ത്​ തു ടർന്നാൽ കൊന്നുകളയുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ​

ഇത്തരം ഭീഷണികൾ ഭയക്കുന്നില്ല. അനീതികൾക്കെതിരെ ശബ്​ദമുയർത്തി മുന്നോട്ട്​ പോകാനാണ്​ തീരുമാനം. തനിക്ക്​ ഭീഷണി സന്ദേശം ലഭിച്ച നമ്പർ പൊലീസ്​ അധികൃതർക്ക്​ കൈമാറിയിട്ടുണ്ടെന്നും കൗശിക്​ സെൻ അറിയിച്ചു.

ജയ് ശ്രീറാം എന്നത് കൊലവിളിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി 23ാം തീയതിയാണ്​ ചലച്ചിത്ര പ്രവർത്തകർ പ്രധാനമന്ത്രിക്ക്​ തുറന്ന കത്തയച്ചത്. റാം എന്നത് ഭൂരിപക്ഷ സമുദായത്തിന്‍റെ വിശുദ്ധനാണ്. രാമനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർത്തേണ്ടതുണ്ടെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനിക്കുന്നു, അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്ത് അടുത്ത കാലത്തായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിൽ അതിയായ ഉത്‌കണ്‌ഠയുണ്ട്. ഇന്ത്യ മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നു. ജാതി, മത, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും തുല്യരാണ്. ഭരണഘടന പൗരന്മാർക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കണം.

മുസ് ലിം, ദലിത്, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. 2016ൽ ദലിതുകൾക്ക് നേരെ മാത്രം 840 അതിക്രമങ്ങൾ ഉണ്ടായെന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. ചില ആക്രമണങ്ങളെ കുറിച്ച് താങ്കൾ പാർലമെന്‍റിൽ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, അതിക്രമങ്ങൾ അവസാനിക്കുന്നില്ല. അക്രമികൾക്കെതിരെ എന്ത് നടപടിയാണ് താങ്കൾ സ്വീകരിച്ചതെന്നും കത്തിൽ ചോദിച്ചു.

ചലച്ചിത്ര മേഖലയിലെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, അനുരാഗ് കശ്യപ്, അപർണ സെൻ, കങ്കണാ സെൻ ശർമ, സൗമിത്ര ചാറ്റർജി, ബിനായക് സെൻ, രേവതി, ശ്യാം ബെനഗൽ, ശുഭ മുദ്ഗൈ, രൂപം ഇസ് ലാം, അനുപം റോയ്, ഋദി സെൻ അടക്കമുള്ളവരാണ് കത്തിൽ ഒപ്പുവെച്ചത്.

Tags:    
News Summary - Actor Kaushik Sen, Among Signatories In Letter To PM, Claims Death Threat- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.